Thursday 23 May 2013

മാന്‍ ബുക്കര്‍ പുരസ്‌കാരം ലിഡിയ ഡേവിസിന്‌


മാന്‍ ബുക്കര്‍ പുരസ്‌കാരം ലിഡിയ ഡേവിസിന്‌  



ലണ്ടന്‍ : മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ എഴുത്തുകാരി ലിഡിയ ഡേവിസ് (65) അര്‍ഹയായി. ചെറുകഥാരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്. ചെറുകഥ, വിവര്‍ത്തനം എന്നീ മേഖലകളില്‍ ശ്രദ്ധനേടിയ എഴുത്തുകാരിയാണ് ലിഡിയ. കാല്‍പ്പനികതയാണ് അവരുടെ ചെറുകഥകളുടെ മുഖ്യ ആകര്‍ഷണമായി വിലയിരുത്തപ്പെടുന്നത്.


ഇന്ത്യന്‍ എഴുത്തുകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി അടക്കമുള്ളവരെ പിന്തള്ളിയാണ് ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ലിഡിയ പുരസ്‌കാരം നേടിയത്. ആല്‍ബനി യൂണിവേഴ്‌സിറ്റിയിലെ ക്രിയേറ്റീവ് റൈറ്റിങ് പ്രോഫസറാണ്. സാഹിത്യരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കാണ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുരസ്‌കാരം സമ്മാനിക്കുന്നത്. അറുപതിനായിരം പൗണ്ട് (50 ലക്ഷം രൂപ) ആണ് സമ്മാനത്തുക.


'ബ്രെയ്ക്ക് ഇറ്റ് ഡൗണ്‍ ', 'വെറൈറ്റീസ് ഓഫ് ഡിസ്റ്റര്‍ബന്‍സ'് എന്നിവ ലിഡിയ ഡേവിസിന്റെ പ്രധാനകൃതികളാണ്. പല കഥകളും ഒറ്റവാചകങ്ങളിലുള്ളവയാണെന്നതാണ് ലിഡിയ ഡേവിസിന്റെ കഥകളുടെ പ്രധാനസവിശേഷതയായി വായനാലോകം കാണുന്നത്. മിക്ക കഥകളുടെയും നീളം ഒരു ഖണ്ഡികയിലൊതുങ്ങും. നാല് പേജാണ് ലിഡിയ ഡേവിസിന്റെ കഥകളുടെ ഏറ്റവും കൂടിയ വലുപ്പം. ദാര്‍ശനികാത്മകവും ആക്ഷേപഹാസ്യവും മാനുഷികവുമായ രചനകളാണ് ലിഡിയ ഡേവിസിന്റെതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.  

കഥാകൃത്തിന് പുറമേ ഫ്രഞ്ച് വിവര്‍ത്തകയെന്ന നിലയിലും ലിഡിയ ഡേവിസ് പ്രശസ്തയാണ്. ഒട്ടേറെ സര്‍ഗ്ഗാത്മകരചനകളും തത്വചിന്താപുസ്തകങ്ങളും അവര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഫ്‌ളേബറുടെ 'മാഡം ബോവറി', മാഴ്‌സല്‍ പ്രൂസ്റ്റിന്റെ 'സ്വാന്‍സ് വേ' എന്നിവയൊക്കെ ലിഡിയ ഡേവിസിന്റെ പരിഭാഷയില്‍ പെടുന്നു.

ലിഡിയ ഡേവിസിന്റെ പുതിയ കഥാസമാഹാരം 'കാണ്‍ട് ആന്റ് വോണ്‍ട്' 2014-ല്‍ പുറത്തിറങ്ങും.

കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി ഇത്തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു. അവസാന പട്ടികയില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്. ആഹറോണ്‍ ആപ്പിള്‍ ഫീല്‍ഡ് (ഇസ്രയേല്‍ ), മരിലിയന്‍ റോബിന്‍സണ്‍ (യു.എസ്.എ.), ഇംതിസാര്‍ ഹുസൈന്‍ (പാകിസ്താന്‍ ), യാന്‍ ലിയാന്‍ക (ചൈന), മറിയ ദിയായെ (ഫ്രാന്‍സ്), ജോസിപ് നൊവാന്‍ കൊവിച്ച് (കാനഡ) , വ് ളാദിമര്‍ സൊറൊകിന്‍ (റഷ്യ), പീറ്റര്‍ സറ്റാം (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവര്‍ ആയിരുന്നു മറ്റുള്ളവര്‍ . 

2011-ല്‍ ഫിലിപ്പ് റോത്തിനാണ് ബുക്കര്‍ പ്രൈസ് ലഭിച്ചത്. 
 
ലിഡിയ ഡേവിസ് എഴുതിയ ചില മിനിക്കഥകള്‍

THE OUTING

An outburst of anger near the road, a refusal to speak on the path, a silence in the pine woods, a silence across the old railroad bridge, an attempt to be friendly in the water, a refusal to end the argument on the flat stones, a cry of anger on the steep bank of dirt, a weeping among the bushes.


ODD BEHAVIOR

You see how circumstances are to blame. I am not really an odd person if I put more and more small pieces of shredded kleenex in my ears and tie a scarf around my head: when I lived alone I had all the silence I needed.


FEAR

Nearly every morning, a certain woman in our community comes running out of her house with her face white and her overcoat flapping wildly. She cries out, 'Emergency, emergency,' and one of us runs to her and holds her until her fears are calmed. We know she is making it up; nothing has really happened to her. But we understand, because there is hardly one of us who has not been moved at some time to do just what she has done, and every time, it has taken all our strength, and even the strength of our friends and families too, to quiet us.
 

    

No comments:

Post a Comment

Blogarama - The Blog Directory