ആരോഗ്യത്തിനുള്ള ആറു മാര്‍ഗങ്ങള്‍
ജീവികള്‍ക്കു പ്രായപൂര്‍ത്തിയാകുവാന്‍ വേണ്ടിവരുന്നതിന്റെ ഏഴിരട്ടി കാലം
അവ ജീവിച്ചിരിക്കുമെന്നാണ്
ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. അവയുടെ ആയുഷ്‌കാലം കണക്കാക്കുന്നത്
അങ്ങനെയാണ്. മനുഷ്യന്നു പ്രായപൂര്‍ത്തി വരുന്നത് 18 വയസ്സിന്നും 20 വയസ്സിന്നും മധ്യേയാണ്. അങ്ങനെയാണെങ്കില്‍ മനുഷ്യന്നു 130 മുതല്‍ 140 വയസ്സുവരെ
ജീവിച്ചിരിക്കാം. അപ്പോള്‍ 50 വയസ്സും 60 വയസ്സും ചെറുപ്പകാലമായി
കരുതണം. വാര്‍ധക്യത്തിന്നും രോഗങ്ങള്‍ക്കെന്നപോലെ ചികിത്സയുണ്ട്.
ആയുഷ്‌കാലം എത്രയെങ്കിലും ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കുമെന്നു
ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. വയസ്സെത്രയായെന്നറിയാത്ത യോഗികള്‍ ഇന്നും
ഹിമാലയത്തിലുണ്ടെന്നു പറയുന്നതു വെറും കെട്ടുകഥയല്ല.
ശരീരം നശിച്ചോളണം എന്നില്ല. തക്കതായ പരിതഃസ്ഥിതികളില്‍ എത്ര കാലമെങ്കിലും അതിന്നു ജീവിക്കുവാന്‍
കഴിയും. ഈ പരമാര്‍ത്ഥം
ഗവേഷണംകൊണ്ടു തെളിയിക്കപ്പെട്ടിരിക്കുന്നു. ഡോക്ടര്‍ കാരല്‍ ഇതുസംബന്ധിച്ചു നടത്തിയ ഗവേഷണങ്ങള്‍ പ്രസ്താവയോഗ്യമാണ്.
കോഴിയുടെ ഹൃദയത്തിന്റെ ഒരു
ഭാഗം വെട്ടിയെടുത്ത് അതിന്നു ജീവിക്കുന്നതിന്നു പറ്റിയ പരിതഃസ്ഥിതിയില്‍ സൂക്ഷിച്ചു. യാതൊരു കേടും പറ്റാതെ
വളരെക്കാലം അതു തുടിച്ചുകൊണ്ടിരുന്നു.
പോഷണത്തിന്നാവശ്യമായ പദാര്‍ത്ഥങ്ങളും മാലിന്യം നീക്കുന്നതിന്നുള്ള മാര്‍ഗങ്ങളും ഉള്ള കാലത്തോളം അതിന്നു
ജീവിക്കുവാന്‍ സാധ്യമാണെന്നു
ഡോക്ടര്‍ തെളിയിച്ചു. മറ്റു പല ശാസ്ത്രജ്ഞന്മാരും നടത്തിയ ഗവേഷണങ്ങളില്‍നിന്നും ഈ പരമാര്‍ത്ഥം കണ്ടറിയുവാന്‍
കഴിഞ്ഞിരുന്നു.
വളരെക്കാലം ജീവിച്ചിരിക്കുക, വാര്‍ദ്ധക്യത്തിന്റെ പീഡ ഇല്ലാതിരിക്കുക- അതൊരു വലിയ നേട്ടം തന്നെയാണ്. ഒരത്ഭുതയതന്ത്രമാണ് നമ്മുടെ
ദേഹം. വിവേകപൂര്‍വം
സംരക്ഷിച്ചു വന്നാല്‍ എത്രകാലമെങ്കിലും അതിനെ ഉപയോഗപ്പെടുത്താം. മോട്ടോര്‍ കാറുകളെയെന്നപോലെ ഇടക്കിടെ
അതിനേയും പരിശോധിക്കണം.
കേടു വല്ലതുമുണ്ടോ എന്നു നോക്കണം. കാണുന്നത് അപ്പപ്പോള്‍ തീര്‍ക്കുകയും വേണം. ആരോഗ്യം വളര്‍ത്തുന്നതിനു ചില മാര്‍ഗങ്ങളുണ്ട്. അവയെപ്പറ്റിയാണ് ഇവിടെ പറയുന്നത്:
1. നിഷ്‌കളങ്കവും ഉന്മേഷസമ്പൂര്‍ണവുമായ മനസ്സ്
ഏതു പരിതഃസ്ഥിതിയിലും ശുഭപ്രതീക്ഷ കൈവിടാത്ത മനുഷ്യന്ന് ആരോഗ്യം സംരക്ഷിക്കുവാന്‍ പ്രയാസമില്ല. രോഗബാധിതനായി കിടക്കുവാനിടവന്നാല്‍കൂടി മനസ്സിന്നുണ്ടാകുന്ന ഉന്മേഷം രോഗശാന്തിക്കു ഫലപ്രദമായ ഔഷധമായിത്തീരും.
ബ്രേസലിലെ ഒരു രാജാവു രോഗിയായി ചികിത്സാര്‍ത്ഥം സ്വരാജ്യം
വിട്ടു യൂറോപ്പില്‍ പാര്‍ത്തുവരികയായിരുന്നു.
അദ്ദേഹത്തിന്റെ പുത്രിയാണ് അദ്ദേഹത്തിനുവേണ്ടി
ആ സമയത്തു രാജ്യഭരണം നടത്തിയിരുന്നത്. അടിമവ്യാപാരം തന്റെ രാജ്യത്തില്ലാതാക്കണമെന്ന മോഹം
രാജാവിന്നുണ്ടായിരുന്നു. അതിന്നായി അദ്ദേഹം അത്യധ്വാനം ചെയ്തിരുന്നു. അതു സാധിക്കുന്നതിന്നു
മുമ്പാണദ്ദേഹം രോഗബാധിതനായതും
ചികിത്സയ്ക്കു വേണ്ടി യൂറോപ്പിലേയ്ക്കു പോയതും. രോഗശയ്യയില്‍ കിടക്കുമ്പോള്‍ ഒരുദിവസം പുത്രിയില്‍നിന്നു
രാജാവിന്നു ഒരു കമ്പി കിട്ടി. അടിമവ്യാപാരം
നിര്‍ത്തിക്കൊണ്ടുള്ള നിയമം പാസ്സാക്കിയിരിക്കുന്നുവെന്നറിയിക്കുന്ന
കമ്പിയായിരുന്നു അത്. താന്‍ എത്രയോ കാലമായി ആഗ്രഹിച്ചിരുന്ന ഒരു വലിയ കാര്യം സാധിച്ചുവെന്നു
കേട്ടപ്പോള്‍ രാജാവിന്നുണ്ടായ
സന്തോഷത്തിന്നതിരില്ലായിരുന്നു. ആ വര്‍ത്തമാനം അറിഞ്ഞു രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ രോഗം തീരെ സുഖപ്പെട്ടു. മനസ്സിലുണ്ടായ ആഹ്ലാദം വരുത്തിത്തീര്‍ത്ത മാറ്റമാണ് അത്.
അതുകൊണ്ടാണ് ആരോഗ്യം അത്ര
ക്ഷണത്തില്‍ വീണ്ടെടുക്കാന്‍ രാജാവിന്നു സാധിച്ചതെന്നു ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
രോഗത്തെ തടുക്കുന്നതിന്നും ഭേദപ്പെടുത്തുന്നതിന്നും
മനസ്സിന്നുള്ള കഴിവ് അളവറ്റതാണ്.
യാതൊരു മരുന്നും കൂടാതെ മനസ്സിനെ നിയന്ത്രിക്കുന്നതുകൊണ്ടുമാത്രം രോഗശാന്തി ലഭിച്ചതായ
എത്രയെങ്കിലും ഉദാഹരണങ്ങള്‍
വൈദ്യശാസ്ത്രം രേഖപ്പെടുത്തിയിരിക്കുന്നു, അതുകൊണ്ടാണ് മനസ്സിനുന്മേഷമുണ്ടായാല്‍ ദേഹത്തിനു സുഖമുണ്ടാകുമെന്നു
പറയുന്നത്. രോഗത്തെ തടുക്കുന്നതിന്
ഏറ്റവും നല്ല മാര്‍ഗം ഞാന്‍ അരോഗദൃഢഗാത്രനാണ് എന്നു മനസ്സുകൊണ്ടു വിചാരിക്കയാണെന്നു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ഒരവസരത്തില്‍ പറഞ്ഞത്
സ്മരണീയമാണ്. മറ്റുള്ളവരെ ആശ്വാസപ്പെടുത്തുവാന്‍ പറഞ്ഞ വെറുംവാക്കുകളല്ല അത്. ശാസ്ത്രീയമായി തെളിയിക്കാവുന്ന
പരമാര്‍ത്ഥമാണ്.
ആസ്പത്രിയില്‍ കിടക്കുന്ന രോഗികളുടെ സ്ഥിതി അന്വേഷിച്ചാല്‍
അവയില്‍ വലിയൊരു
വിഭാഗത്തിന്റെ ദീനത്തിനുള്ള കാരണം മനസ്സിന്റെ അസ്വസ്ഥതയില്‍നിന്നുണ്ടായതാണെന്നറിയുവാന്‍ കഴിയും. ഏകദേശം 50 ശതമാനം രോഗികള്‍
അങ്ങനെയുള്ളവരായിരിക്കും എന്നാണ് ചില വിദഗ്ധന്മാര്‍ അഭിപ്രായപ്പെടുന്നത്. ആസ്പത്രിക്കു പുറത്തുള്ള രോഗികളുടെ
സ്ഥിതിയും അതുപോലെതന്നെ-
മനസ്സിലെ വിചാരങ്ങളും വികാരങ്ങളും ശരീരത്തിന്റെ ആരോഗ്യത്തെ നിയന്ത്രിക്കുന്നതാണെന്ന് വൈദ്യശാസ്ത്രം
സമ്മതിച്ചിരിക്കുന്നു. രോഗിക്കു മരുന്നു
കൊടുക്കുന്നതിനോടൊപ്പം രോഗിയുടെ മനസ്സിനെ വേണ്ടുംവിധം നിയന്ത്രിക്കുവാനുള്ള ശ്രമവും ചെയ്യേണ്ടതാണെന്നു നവീന
വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നത്
അതുകൊണ്ടാണ്. 'അവസരം
കിട്ടുമ്പോഴെല്ലാം ചിരിക്കുക- ആരോഗ്യത്തിന്നുള്ള
നല്ല മരുന്ന് അതാണ്' എന്ന് ഒരു
ശാസ്ത്രജ്ഞന്‍ ഉപദേശിച്ചതും ആ
കാരണത്താലാണ്.
രോഗശാന്തി വരുത്തുന്നതിന്നു മരുന്നില്‍ ഒട്ടും കുറയാത്ത
പങ്കു
മനസ്സിനുണ്ടെന്നതു വൈദ്യശാസ്ത്രജ്ഞന്മാര്‍ അംഗീകരിച്ച അഭിപ്രായമാണ്.
To read the full story please Click the link here: Tips for healthy living
Thank you...
No comments:
Post a Comment